എൽക്ലാസിക്കോക്ക് മുമ്പേ റയലിന് നിരാശ; ബാഴ്സക്കെതിരെ സൂപ്പർതാരം കളിച്ചേക്കില്ല
സ്പാനിഷ് ലീഗിൽ ആവേശകരമായ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്കുനേർ എത്താൻ നീ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ക്ലാസിക് കോമരത്തിനു മുന്നോടിയായി റയൽ മാഡ്രിഡിന്റെ ആരാധകർക്ക് നിരാശ നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിട്ടുള്ളത്.

റയലിന്റെ ഗോൾകീപ്പർ കോർട്ടൊയിസിനു പരിക്ക് സംഭവിച്ചുവെന്നും ബാഴ്സ ക്കെതിരെയുള്ള എൽ ക്ലാസിക്കോ പോരാട്ടം താരത്തിന് നഷ്ടമാവുമെന്നുമാണ് റിപ്പോർട്ടുകൾ.
യുവേഫ ചാമ്പ്യൻസ് ലീഗിലെ അവസാന മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 റയൽ മാഡ്രിഡ് തോൽപ്പിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്നതിനുശേഷം ആയിരുന്നു റയൽ മാഡ്രിഡ് തിരിച്ചുവന്ന് വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിലായിരുന്നു റയലിന്റെ അഞ്ചു ഗോളുകളും പിറന്നത്.
റയലിനായി വിനീഷ്യസ് ജൂനിയർ ഹാട്രിക് നേടി തിളങ്ങി. 62, 82, 90+3 എന്നീ മിനിറ്റുകളിലാണ് വിനീഷ്യസിന്റെ മൂന്ന് ഗോളുകൾ നേടിയത്. റൂഡിഗർ, വാസ്ക്വസ് എന്നിർ ഓരോ ഗോൾ വീതവും നേടി വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചു.
മലൻ, ബൈനോ ഗിറ്റെൻസ് എന്നിവരായിരുന്നു ഡോർട്മുണ്ടിന് വേണ്ടി ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന ഡോർട്മുണ്ടിന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല.